മനോഹരമായ വൈകുന്നേരമൊരു
കവിതയെഴുതിയാലോന്ന് തോന്നി.
ഓർമ്മകളുടെ മഴപെയ്ത്തിൽ സദാ
നനഞ്ഞ് നിൽക്കുന്നത് കൊണ്ട്
നിങ്ങളെക്കുറിച്ച് എഴുതാമെന്നു കരുതി.
നീയെനിക്കാരാ..??
മൂത്തപുത്രനോ,
അതോ ആത്മസുഹൃത്തോ ?!
അമ്മയുടെ മറുരൂപമോ
അപ്പന്റെ ആൾരൂപമോ
ആയിരിക്കണം നീ.
അതുമല്ലെങ്കിൽ
ഞാൻ തന്നെയാകണം നീ.
അതെ, ഇതെല്ലാം ചേർന്ന
രൂപമാണ് നീ.
എന്റെ അനുജനാണ് നീ.
എന്നിലെ എന്നെയും
അമ്മയുടെ സ്വപ്നങ്ങളും അപ്പന്റെ
വർണ്ണങ്ങളും തരാം ഞാൻ.
സ്നേഹിതന്റെ സ്വാതന്ത്ര്യവും,
പുത്രവാൽസല്യവ്വും ഏകുന്നു നിനക്ക്.
നന്മവൃക്ഷമാകുക നീ,
ജ്യേഷ്ഠനെന്ന് ആനന്ദിക്കെട്ടേ ഞാൻ.
What are your thoughts on this post?
I’d love to hear from you! Click this link to email me—I reply to every message!
Also use the share button below if you liked this post. It makes me smile, when I see it.