ഏറ്റവും ആഴത്തിൽ നിങ്ങളിലോട്ട് വേരുകളാഴ്ത്തിയ മനുഷ്യരെ നിങ്ങൾക്ക് നഷ്ടപ്പെട്ടിട്ടുണ്ടോ? ...
ദീർഘനിശ്വാസം
കവിതകൾ
ആശാന്മാർ പറഞ്ഞു തന്ന വാക്കുകളുടെ നൃത്തമല്ലെൻ്റെ കവിതകൾ. അവയെൻ്റെ മനസിൻ്റെ മേഘാവർഷമാണ്. ഇനിയും പെയ്ത് തീർന്നിട്ടില്ലാത്ത...
പ്രിയപ്പെട്ടൊരു കൂട്ടുകാരി
പ്രിയപ്പെട്ടൊരു കൂട്ടുകാരിയുണ്ട്, അവൾ വിഷമങ്ങളിൽ വീണ് പോകുമ്പോഴും സന്തോഷത്തിൽ മനസ്സ് നിറഞ്ഞ് നിൽക്കുമ്പോഴും ഒരു ഫോൺ വിളിയുടെ...
കാറ്റ്
കൂട് വിട്ട് പറന്നുയരുമ്പോൾ
കാടുയരത്തിൽ ചിറകടിക്കുമ്പോൾ
കൂറ്റൻകുന്നിലെ ആകാശം താണ്ടുമ്പോൾ
കൂടെയാരുമില്ലെന്ന് തോന്നിയാൽ ഓർക്കുക,
കാറ്റ് പോലെ ഞങ്ങൾ കാവലുണ്ടാകും
കണ്മണി നിനക്ക്.
നിലാപുഞ്ചിരി
തന്നെ കൊണ്ട് പോകാൻ വന്ന കാലന്റെ കഴുത്തിൽ കയറിട്ട് മുറുക്കുമ്പോൾ അയാളുടെ കണ്ണുകൾ ശാന്തമായിരുന്നു. സകല മായവുമറിയുന്ന കാലന്റെ പ്രാണൻ പിടഞ്ഞന്നേരം. ...
ജീവനീർ
ഓരോ ചാന്ദ്രമാസവും
സ്ത്രീകളർപ്പിച്ച
ചുവന്ന ജീവനീർകൊണ്ടാണ്
ഭൂമിയിങ്ങനെ ജീവന്റെ
നീല നീലാവെളിച്ചത്തിൽ
പൂത്ത് നിൽക്കുന്നത്.
നക്ഷത്രവും സൂര്യനും
എൻ്റെ ജീവൻറെ വിത്തുകൾ നിൻ്റെയുള്ളിൽ സ്വീകരിച്ചതിന്, അതിന് പ്രാണനും ദേഹവും പകുത്ത് നൽകിയതിന്, നന്ദി. അതിന് വേണ്ടി വിരഹവും വേദനയും സഹിച്ചതിന്...
ആഗ്രഹസാഫല്യം
എന്നെ സംബന്ധിച്ച് എഴുതുക എന്നുള്ളത് എളുപ്പമുള്ള പരിപാടിയാണ് കാരണം കഥയും കാമ്പുമുള്ളത് എഴുതാനേ പണി അറിയേണ്ട കാര്യമുള്ളൂ. ഞാൻ ഈ എഴുതുന്നതൊന്നും അങ്ങനെയുള്ള കാര്യങ്ങൾ അല്ല. ഇതിൽ ഒന്നും തന്നെ വിശ്വസാഹിത്യത്തിൻറെ ഭാഗമാകാൻ പോകുന്നുമില്ല എന്ന് നമുക്ക് അറിയാം.....
നാടോടിയും ചുംബനവും
കാടും മലയും ആകാശവും
വൻകരകളും മഹാസമുദ്രങ്ങളും
വീണ്ടും വീണ്ടും കണ്ടാൽ
തനിക്ക് മടുക്കില്ലേന്ന് ചോദിച്ചവരോട്
നാടോടിയുടെ മറുചോദ്യമിതായിരുന്നു,
ഏറ്റവും പ്രിയപ്പെട്ടവളുടെ
എത്രാമത്തെ ചുംബനമാണ്
നിങ്ങൾക്ക് മടുത്ത് തുടങ്ങുന്നത് ?!