വൃക്ഷമാകുക

കാട് തേടിയുള്ള
യാത്രകളിൽ നാം
പരസ്‌പരം കണ്ടുമുട്ടുന്നതുവരെ
പാതകൾ
അവസാനിക്കാതെയിരിക്കട്ടെ.

വിജിനമായ തെരുവിൽ
നാം കാണുന്ന നിമിഷം
നമ്മൾ ഒന്നുചേർന്നൊരു
ആൽമരങ്ങളാകട്ടെ.
പാതയോരത്ത് തണലായും
കിളികൾക്ക് കൂടായും
തേടിവരുന്നവർക്ക്
ബോധോദയവുമായി
ഞാനും നീയുമിനി
അനന്തകോടി ജൻമം
തളിർത്തു നിൽക്കട്ടെ.

അങ്ങനെ കാട് തേടിയുള്ള
യാത്രകൾക്കവസാനം
നാമൊരു വൃക്ഷമായി
രൂപപ്പെടട്ടെ.


Read More