അനുജന്

നിന്നെ തന്ന
അച്ഛക്കും അമ്മക്കും,
ഞാൻ ജ്യേഷ്ട്ടനായ
അനർഘനിമിഷത്തിന്,
നന്ദി.

നില്ക്കാത്ത സ്നേഹത്തിന്,
സദാ പകരുന്ന പ്രസരപ്പിന്,
ഉള്ളിലെ നൻമക്ക് ,
സ്നേഹം.

എല്ലാത്തിനുമപ്പറം അമ്മയുടെ
ഏറ്റവും പ്രിയപ്പെട്ട മകനായതിന്,
അച്ഛയുടെ ആൾരൂപമായി
നിലനിൽക്കുന്നതിന്,
എന്റെ അനുജനായതിന്,
ചുംബനം.


Read More