രഹസ്യങ്ങൾ

ഞാൻ നിന്നോട് മാത്രം
പറയുവാനാഗ്രിഹിക്കുന്ന രഹസ്യങ്ങളുണ്ട്.

ഉള്ളിലെ ഇരുട്ടിൽ ഞാൻ
ഒളിപ്പിച്ചുവെച്ചേക്കുന്ന എൻ്റെ യാഥാർഥ്യങ്ങൾ.
പറയാതിരിക്കുവാൻ വയ്യിനി.

ഭയമില്ലാത്തവനെന്ന് സധാ പറയുന്ന ഞാൻ
ഭീരുവാനുള്ളിലെന്നും, എൻ്റെ
ഹൃദയകാഠിന്യമൊക്കെയും ഇടനെഞ്ചിന്റെ
വേദനകളാണെന്നും ഞാൻ കുറ്റസമ്മതം
നടത്തുന്നു.

വെളിച്ചമെന്ന് സ്വയം പറയുന്ന ഞാൻ
ഇരുട്ടിന്റെ ശൂന്യതയിൽ സ്വയം തിരയുകാണിന്നും.

നേടിയ അറിവുകളൊക്കെയും അപൂർണമെന്ന്
തിരിച്ചറിവിൽ നിസ്സഹായകനായി
നിൽക്കുവാണ് ഞാൻ.

വാശികളൊക്കെയും വേദനകളും,
പ്രധിഷേധങ്ങളൊക്കെയും മുറിവുകളുമാരുന്നു.

എല്ലാത്തിൽ നിന്നും മടങ്ങാനൊരു അർദ്ധ-
നിമിഷം തോന്നുമെങ്കിലും
ഉള്ളിലെവിടെയോ പ്രിതിക്ഷകൾ ബാക്കി
നിൽക്കുന്നു.

അതുമതിയോ എനിക്ക് ഇരുളിൽ നിന്നും
വെളിച്ചത്തിലേക്ക് മടങ്ങാൻ.

പറയുക നീ.


Read More