നിങ്ങൾ

പുതിയ കുറിപ്പുകൾ ഒന്നുമില്ലേയെന്ന്
കുട്ടുകാർ ഇടക്കിടെ ചോദിക്കും.

ജീവിതഭാരങ്ങളിൽ
വരികൾ മറന്ന്പോയ
കവിതയാണ് ഞാനെന്ന്പ്പറഞ്ഞ്
വെറുതെ പരിഭവിക്കും.

പക്ഷേയാ ചോദ്യങ്ങൾ
ഇരുട്ടമുറിയുടെ വാതുക്കൽ
തട്ടണ റാന്തൽപ്പോലെയാണ്.
വെളിച്ചമകലെയല്ലെന്ന്
സദാ ഓർമിപ്പിക്കും.

അപ്പോൾ ഞാൻ വീണ്ടും
എൻ്റെ കറുത്തപ്പേനയെടുത്ത്
നിങ്ങളുടെ പേരുകൾ
നിരത്തിയെഴുതും.

അതുമതി
ഘനീഭവിച്ചു നിന്നുപോയ
ഞാനൊരു നിറഞ്ഞ
മഴയായി പെയ്യാൻ.


Read More