മുറിവുകൾ

എന്താണ് സ്നേഹം ? ഉത്തരംതേടി ഏറെ അലഞ്ഞ ചോദ്യമായിരുന്നു അത്. എന്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തരുന്ന അമ്മയുടെ അരികിൽത്തന്നെ ചെന്നു ഒടുവിൽ. തെല്ലും ആലോചിക്കാതെ അമ്മ ഉത്തരംതന്നു.

പ്രതിഫലേച്ചയില്ലാതെ ഒരുവൻ അപരനുവേണ്ടി ഏൽക്കുന്ന മുറിവുകളാണ് സ്നേഹം.

മുറിവുകളാണ് സ്നേഹം. വാക്കുകൾക്ക് മനസ്സുകളേക്കാൾ ആഴം തോന്നുന്നു. കണ്ണ് പൂട്ടിയിരിക്കുമ്പോൾ ഉള്ളിലിരുന്ന് ആരോ മന്ത്രിക്കുന്നുണ്ടായിരുന്നു. ഇത് തന്നെയാണെല്ലോ ക്രിസ്തുവും അവളും പറഞ്ഞത്. മുറിവുകളാണ് സ്നേഹം. പ്രകാശമൊഴുകുന്ന മുറിവുകൾ.


Read More