നിന്നോടുള്ള പ്രണയം

എനിക്ക് നിന്നോടുള്ള പ്രണയം ആ രാത്രിയാത്രയിലാണ് തോന്നിത്തുടങ്ങിയത്. പാതിരാത്രിയിൽ അരിച്ചുകയറുന്ന തണുത്ത കാറ്റ് പോലെ അതെന്നെ പൊതിയുന്നുണ്ട്.

ഇരുണ്ട കിടപ്പുമുറിയിലെ ചെറുവെട്ടംപ്പോലെ അതെന്നെ ആശ്വസിപ്പിക്കാൻ നോക്കുന്നത് എനിക്ക് കാണാം. അരികിലുള്ള സ്നേഹം പോലെ അതെന്നെ നെഞ്ചോട് ചേർത്തുപിടിക്കുന്നത് എനിക്കറിയാൻ കഴിയുന്നുണ്ട്.

എന്റെ നിശ്വാസമായി തീരുവാൻ വെമ്പുന്ന നിന്നെ ഞാൻ കേൾക്കുന്നുണ്ട്. ഒന്നായിത്തീരുവാൻ കൊതിക്കുന്ന നിൻ്റെ പ്രണയത്തെ ഞാൻ എന്നിലേക്ക്‌ ചേർക്കട്ടെ. നാമും നമ്മുടെ പ്രണയവും അമരത്വം ഉള്ളതാകട്ടെ.


Read More