മടങ്ങിവരവെന്നുള്ള പദംനിന്നോളം മനോഹരമാകുന്നത്നീ മടങ്ങി വരുന്നുവെന്ന്ഓർക്കുമ്പോളാണ്.
എന്നെക്കുറിച്ച് ഏറ്റവുമടുത്തൊരു സുഹൃത്തിന്റെ നിരീക്ഷണം ഇങ്ങനെയാണ്.കുറച്ച് പുസ്തകങ്ങളൊക്കെ വായിക്കും, അതിന്റേതായ കുറച്ച് കുഴപ്പങ്ങളുണ്ട്.
എന്റെ കവിതകളിൽ ഉപ്പുണ്ട്.എനിക്ക് വേണ്ടി അധ്വാനിച്ചഎല്ലാ മനുഷ്യരുടെയുംകണ്ണീരിന്റെയും വിയർപ്പിന്റെയുംസ്നേഹത്തിന്റെ ഉപ്പുരസം.
പ്രകാശം പെയ്തിറങ്ങുന്നഇരുട്ടിന്റെ ഇടവഴികളിൽനിമിഷാർദ്ധത്തേക്ക് ഞാൻബുദ്ധനായിത്തീരാറുണ്ട്.
വൈകുന്നേരങ്ങളിൽരാത്രികളിൽചിന്തകളിൽനിങ്ങളെന്നിൽഇടവിടാതെപെയ്ത്കൊണ്ടിരിക്കുന്നു.
നിന്റെ ചുണ്ടുകൾനുകരുമ്പോളെല്ലാംനക്ഷത്രങ്ങൾപെയ്തിറങ്ങാറുണ്ട്.
പോയകാല വസന്തങ്ങളെയുംവരുവാനുള്ള ശിശിരങ്ങളെയുംഞാനോർക്കാറില്ല.ഈ നിമിഷത്തിന്റെആഴപ്പരപ്പുകളിൽ സ്വയമറിയാൻശ്രമിക്കുന്നതിലുപരിവേറെന്താണീ ജീവിതം.
എഴുതിയതേറയും നിന്നെക്കുറിച്ചായിരുന്നുവേദനിച്ചതേറയും നിന്നെക്കുറിച്ച്തന്നെയായിരുന്നു.
അവസാനിക്കാത്ത പൂമഴകളുടെആനന്ദംപോലെ, ഏറ്റവുംമനോഹാരിതയുള്ളൊരുഓണാംശംസകൾ നേരുന്നുഞാൻ നിങ്ങൾക്ക്. ✨
നിറയെ നന്മകളുണ്ടാകട്ടെ ഏവർക്കും. 🦋