essay
ബുദ്ധൻ
അവളെ ചുംബിക്കുന്നതിന്റെ മൂന്നാമത്തെ നിമിഷത്തിൽ എന്റെ ഉള്ളിലാരോ ഇങ്ങനെ പറഞ്ഞു....
notes
കോറോണകാലം
ഈ കോറോണകാലത്ത് ആരാധനാലയങ്ങൾ അടച്ചിട്ടപ്പോൾ, ആചാരങ്ങളെ മാറ്റിവെച്ചപ്പോൾ നാം നമ്മോട് തന്നെ പറയുന്നൊരു സത്യമുണ്ട്.
ദൈവങ്ങളേക്കാൾ മനുഷ്യർക്ക് ആവശ്യം മനുഷ്യരെത്തന്നെയാണെന്നുള്ള സത്യം. മറക്കാതെയിരിക്കട്ടെ നാം ഇനിയൊരിക്കലുമത്.
notes
ചിറകുകൾ
ചുംബിക്കുമ്പോൾ ചിറകുകൾ മുളക്കുന്നതാണ് പ്രണയമെന്ന് ഞാൻ പറയുമ്പോൾ നിങ്ങളെന്നെ കളിയാക്കികൊൾക.
പക്ഷേ ഇത്രനാൾ പ്രണയിച്ചിട്ടും ചിറകുകൾ മുളക്കാത്ത നിങ്ങളെ ഓർത്താണ് എനിക്ക് വിഷമം.
notes
റാന്തൽ
ഞാൻ പോകുമ്പോൾ
ഒരു റാന്തൽ കെടാതെ
ഉമ്മറത്ത് തൂക്കിയിടാം.
വൈകുന്നേരങ്ങളിൽ അത്
കാണുമ്പോൾ നീ ഒറ്റക്കല്ലന്ന്
ഓർത്ത്കൊള്ളുക.
essay
നിങ്ങൾ
പുതിയ കുറിപ്പുകൾ ഒന്നുമില്ലേയെന്ന് കുട്ടുകാർ ഇടക്കിടെ ചോദിക്കും. ജീവിതഭാരങ്ങളിൽ...
essay
ഉള്ളറകൾ
നിങ്ങളെ സ്നേഹിച്ചതുകൊണ്ട്മാത്രം ഹൃദയം തകർന്നവരുടെ ഉള്ളിലോട്ട് വീണിട്ടുണ്ടോ ?...