നിനക്കൊരർച്ചന

ആളിറങ്ങിയാരവം നിലച്ചപ്പോൾ
വസന്തത്തിൻ രാവ് കൊഴിഞ്ഞു.
ഇനി ഞാൻ തനിച്ചിവിടെ ഈ
തെരുവിൽ.

ഗ്രീഷ്മക്കാറ്റിലെന്നപോലെ
നെഞ്ച് നീറുന്നു
ഇടറിയ ചുവടുമായി നഗരത്തിലൂടെ
നടന്ന് നീങ്ങി ഞാൻ.

പൊടുന്നുടനെ ദൂരയാകാഴ്ച
വർഷകാലത്തിലെന്നപോലെ
ഒരുകുടയിൽ കൈ കോർത്ത്
അവരിരുവരും നടന്ന് നീങ്ങുന്നു.

ഒരു നിമിഷാർദ്രം കൊണ്ട്
സ്മൃതിപഥത്തിൽ നീയുണർന്നു.
നമ്മുക്കൊരു ആൾരൂപം
നിൻ്റെയുള്ളിലുണ്ടെന്നുള്ള സത്യം
ശിശിരകാലം പോലെയെന്നിൽ
തണ്ണുപ്പ് നിറക്കുന്നു.

വസന്തത്തിൻ്റെ പകൽ വീണ്ടും
പരക്കുന്നുച്ചുറ്റും. അതിൻ്റെ
പൂക്കൾ കൊണ്ട് ഞാൻ
നിനക്കൊരർച്ചന അർപ്പിക്കട്ടെ.

വീണ്ടും കാണുമ്പോൾ നമ്മുടെ
പ്രകാശകിരണത്തെ നമ്മുക്കൊരുമിച്ച്
നെറുകയിൽ ചുംബിക്കാം.

ഇനി വസന്തങ്ങൾ കൊഴിയാതിരിക്കട്ടെ.

Read More