ആരവങ്ങൾ

എൻ്റെ മൗനാഴങ്ങളിൽ പോലും
ഞാൻ ആഘോഷതിമിർപ്പിലാണ്.

പോയ രാവുകളെ ഓർത്ത്
വേദനിക്കുവാൻ എനിക്ക് സമയമില്ല.
എന്നെ വെറുക്കുന്നവരെ
പഴി പറയാൻ എനിക്ക് നേരവുമില്ല.

പൂമാരിയിൽ ആനന്ദ നൃത്തമാടാനും
പുലർക്കിനാക്കളിൽ പുണരുവാനും
ഇനിയും സമയം തികഞ്ഞിട്ടില്ല.

സ്നേഹരാഗങ്ങൾ പാടാൻ നിലാവുകളും
പൂഞ്ചില്ലകൾ നടാൻ നറു തീരങ്ങളും
വീണ്ടുമെന്നെ കാത്തിരിക്കുന്നു.

ഇനിയുമെന്നെ ഞാൻ ആസ്വദിച്ച്
കഴിഞ്ഞിട്ടില്ല, ജീവിതനിമിഷങ്ങളുടെ
നിർമ്മലത നീണ്ട് കിടക്കുന്നു.
ഉൽസവങ്ങളുടെ ആരവം
കണ്ട് കൊതി മാറിയിട്ടുമില്ല.

ഈ സന്തോഷങ്ങളുടെ അനന്തതയെ
ഞാൻ ഉൾച്ചേർക്കുമ്പോൾ, എങ്ങനെ
ഞാൻ എൻ്റെ മൗനാഴങ്ങളിൽ
ആടിതിമിർക്കാതെയിരിക്കും.

കാലമേ, ഈ നിമിഷങ്ങളിൽ ഞാൻ
ജനിമൃതികളറിയാതെ നിൽക്കട്ടെ


Read More