ക്രിസ്തുമസ് കരോള്‍ ഗാനങ്ങള്‍

വിവിധ കാലങ്ങളിൽ ഞങ്ങളുടെ പള്ളിയിൽ പാടിയിരുന്ന കരോൾ ഗാനങ്ങൾ വരും തലമുറയ്ക്ക് പകർന്ന് നൽകുവാനായി ഇവിടെ സമാഹരിച്ചിരിക്കുന്നു. ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്ന പാട്ടുകൾ എല്ലാം വിവിധകാലങ്ങളിൽ വിവിധ വ്യക്തികൾ രചിച്ചതും പകർന്നുനല്കിയതുമാണ്. ഈ ഗാനങ്ങൾ രചിച്ചവർക്കും, പകർന്ന് തന്നവർക്കും ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും അറിയിച്ചുകൊണ്ട് ഈ സമാഹാരം വായനക്കാർക്ക് സമർപ്പിക്കുന്നു.

1.യഹൂദിയായിലെ ഒരുഗ്രാമത്തിൽ‍…

2.പുല്‍ക്കുടിലില്‍ കല്‍ത്തൊട്ടിയില്‍…

3.കണ്ണും കണ്ണും കാത്തിരുന്നു…

4.ഇന്നുരാവിൽ കുഞ്ഞാറ്റകിളികളും…

5.മുത്തേ മുത്തേ മുത്തേ മുത്തേ പൊന്നോമനെ…

6.സം… സം… സംപ്രമായ്…

7.മിന്നാമിന്നിപോലെ…

8. ഇന്നിതാ വിൺസുതൻ ജാതനായി…

9. രാജാവിൻ‍ രാജാവെഴുന്നള്ളുന്നു…

10. ശാന്തരാത്രി തിരുരാത്രി…

11. ദൈവം പിറക്കുന്നു…

12. പുൽക്കുടിലിൽ…

13. ബേതലേം പുരിയിലായ് വന്നുപിറന്നു ഉണ്ണിയേശു…

14. മഞ്ഞു വീണ മാമലകൾ…

15. ലോകാധിനാഥൻ മറിയകുമാരൻ…

16. ജാതം ചെയ്തല്ലോ മന്നിൽ രാജരാജനായ്…

17. കിന്നാരം പാടും കുരുവികളെ..

18. കാഹളങ്ങൾ കേട്ടിടാൻ കർണ്ണപുടങ്ങൾ…

19. ദൂരെ നിന്നും ദൂരെ..ദൂരെ..

20. താരഗണം ചിരി തൂകും രാവിൽ…

     

1.യഹൂദിയായിലെ ഒരുഗ്രാമത്തിൽ‍

യഹൂദിയായിലെ ഒരുഗ്രാമത്തിൽ‍
ഒരുധനുമാസത്തിൻ‍ കുളിരുംരാവിൽ
രാപർത്തിരുന്നുരചപാലകർ‍
ദേവനാദംകേട്ടു ആമോദരായ്….

വർണ്ണരാജികൾ‍ വിടരുംവാനിൽ‍
വെള്ളിമേഘങ്ങൾ‍ ഒഴുകുംരാവിൽ‍
താരകാരാജകുമാരിയോടൊത്തന്നുതിങ്കൾകലപാടി ഗ്ലോറിയ..
അന്നുതിങ്കൾകലപാടി ഗ്ലോറിയ..
താരകം തന്നെ നോക്കീ ആട്ടിടയർ നടന്നു (2)
തേജസ്സു മുന്നിൽക്കണ്ടു അവർ‍ ബേതലേം തന്നിൽ‍ വന്നു(2)
രാജാധിരാജന്‍റെ പൊൻതിരുമേനി (2)
(വർണ്ണരാജികൾ‍ വിടരും..)

മന്നവർ‍ മൂവരും ദാവീദിൻ‍ സുതനേ.. (2)
കണ്ടുവണങ്ങിടുവാൻ‍ അവർ‍ കാഴ്ചയുമായ് വന്നു (2)
ദേവാദി ദേവന്‍റെ തിരുസന്നിധിയിൽ‍ (2)
അവർ‍ കാഴ്ചകൾ‍ വച്ചുവണങ്ങി (യെഹൂദിയായിലേ…)
(വർണ്ണരാജികൾ..)

2.പുല്‍ക്കുടിലില്‍ കല്‍ത്തൊട്ടിയില്‍

പുല്‍ക്കുടിലില്‍ കല്‍ത്തൊട്ടിയില്‍
മറിയത്തിന്‍ പൊന്‍ മകനാ‍യി
പണ്ടൊരു നാള്‍ ദൈവസുതന്‍
പിറന്നതിന്‍ ഓര്‍മ്മ ദിനം (2)

പോരു മണ്ണിലെ ഇടയന്മാരെ
പാടൂ വിണ്ണിലെ മാലാഖകളേ (2)
പാടൂ തംബുരുവും കിന്നരവും താളവുമായ് (പുല്‍ക്കുടിലില്‍…)

മെല്‍ഷ്യരും കാസ്പരും
ബെത്തസറും വാഴ്ത്തും
രക്ഷകരില്‍ രക്ഷകനാം
മിശിഹാ പിറന്ന ദിനം (പോരൂ മണ്ണിലെ..)

ഭൂമിയില്‍ ദൈവമക്കള്‍
നേടും സമാധാനം
ഉന്നതിയില്‍ അത്യുന്നതിയില്‍
ദൈവത്തിനു മഹത്വം (2) (പോരൂ മണ്ണിലെ..)

3.കണ്ണും കണ്ണും കാത്തിരുന്നു

കണ്ണും കണ്ണും കാത്തിരുന്നു
മണ്ണിലൊരു പൈതലിനായി
കാതോടു കാതോരം കേട്ടിരുന്നു
ദൈവപുത്രൻ പിറക്കുമെന്നു (2) കണ്ണും കണ്ണും

ആകാശവീഥിയിൽ മാലാഖാമാരവർ
സ്നേഹത്തിൻ നിറകുടമായ്
തരാട്ടുപാടി ഉറക്കീടുവനായി
മനതാരിൽ നിനച്ചിരുന്നു (2)

ഇത്രനല്ല സ്നേഹത്തെ തന്ന നല്ല നാഥനെ
മെല്ലെ രാവിൽ പാടിസ്തുതിക്കാം (2)

കണ്ണും കണ്ണും കാത്തിരുന്നു…..

ജീവന്റെ പാതയിൽ കാരുണ്യകനവായ്
കരുണാർദ്രൻ അലിഞ്ഞദിനം
ആലോലംമാട്ടി ലാളിച്ചിടുവാനായ്
കൃപയിൽ നിറഞ്ഞിരുന്നു (2)

ഇത്രനല്ല സ്നേഹത്തെ തന്ന നല്ല നാഥനെ
മെല്ലെ രാവിൽ പാടിസ്തുതിക്കാം (2) കണ്ണും കണ്ണും

YouTube Link

4.ഇന്നുരാവിൽ കുഞ്ഞാറ്റകിളികളും

ഇന്നുരാവിൽ കുഞ്ഞാറ്റകിളികളും കാട്ടുപൂവും കഥപാടുന്നേ (2)
താരാപദം…..താരാപദം താലോലിക്കാൻ നാഥനേ
മാലാഖമാർ വരവേൽക്കുന്നു (2) (ഇന്നുരാവിൽ)

ഈ നല്ല രാത്രിയിൽ ഈ യാമത്തിൽ
ഈറനാം മേഘങ്ങൾ കൈകോർക്കുമ്പോൾ (2)
ബേതിലേം എന്നൊരു പുൽക്കൂട്ടിലിൽ
രാജാധിരാജൻ അവതരിച്ചു
കുഞ്ഞാടുകൾ………..
കുഞ്ഞാടുകൾ കൂത്താടുന്നുനാഥനേ
കുഞ്ഞിളം കുഞ്ഞിക്കാ-റ്റീണo പാടി (2) (ഇന്നുരാവിൽ)

പൂത്തിങ്കൾ പൂമാല ഏകുന്നിതാ
പൂവായപൂവെല്ലാം പൂക്കുന്നിതാ
ഈ രാത്രി വെണ്മേഖം ചാഞ്ചാടുമ്പോൾ
ഇളംകാറ്റിൽ കിങ്ങിങ്ങി ആടുംപോലെ…
താരാപദം…..
താരാപദം വരവേൽക്കുന്നു നാഥനേ
മാലാഖമാർ വണങ്ങീടുന്നു

(ഇന്നുരാവിൽ)(2) താരാപദം….

5.മുത്തേ മുത്തേ മുത്തേ മുത്തേ പൊന്നോമനെ

മുത്തേ മുത്തേ മുത്തേ മുത്തേ പൊന്നോമനെ
നിന്നെ കാണാൻ കൊതിച്ചൊരു നാളിൽ
മഞ്ഞു പെയ്യുന്ന താഴ്വരയിൽ
ഒരു ജീവന്റെ കളിയാട്ടമായ്
മുത്തേ മുത്തേ ചക്കര മുത്തേ (2) മുത്തേ മുത്തേ

ദൂരെ ദൂരെ നിന്നും താരകങ്ങൾ പാടി
രാജാധി രാജാവിവൻ
സ്നേഹത്തിൻ തൂലിക മന്നിൽ ചലിപ്പിച്ച
ദൈവാധിദൈവമിവൻ (2)

മണ്ണിൽ സ്നേഹം എന്നും വാരി ചൊരിഞ്ഞിടും
സ്വർഗ്ഗീയ നായകനായ്
മുത്തേ മുത്തേ ചക്കര മുത്തേ (2) മുത്തേ മുത്തേ

താഴെ ഇന്നു മന്നിൽ മാലോകരെല്ലാം
അലിവേറും നാഥനായ്
കൈത്താളമോടെ വൈക്കോലുകൊണ്ടൊരു
പുൽക്കൂട് പണിതിരുന്നു (2)

സ്വർണ്ണ വർണ്ണം ഏറും പുൽക്കൂട്ടിൽ വാഴുന്ന
ഉലകിന്റെ അധിപതിയെ
മുത്തേ മുത്തേ ചക്കര മുത്തേ (2) മുത്തേ മുത്തേ

YouTube Link

6.സം… സം… സംപ്രമായ്…

ക്ഷിപ്രം അക്ഷണം ദൂതരങ്ങാകാശത്തിൽ (2)
പാട്ടുകൾ പാടീടുന്നു ജയമോടെ (2)
ആട്ടിടയർ കൂട്ടവും താനേ (2)
കാട്ടിയ വെളിച്ചവും കണ്ടുടനുണർന്നു (2)

സം… സം… സംപ്രമായ്… സംഗമിക്കും തിങ്കളായ് (2)
നസറായൻ പശുക്കൂട്ടിൽ പിറന്നൊനേ (2)
തത്താ…മയിലുകൾ കുയിലുകൾ ആകാശത്തിൽ (2)
ഓർത്താടി പാടീടുന്നു ജയമോടെ (2)

പുത്തനായീ…തത്തകൾ സ്തുതിയേ (2)
പൂർത്തിയായികേട്ടതും അതിശയമേ (2)
(സം…സം…സംപ്രമായ്…) (2)

(നസറായൻ….) (2)

7.മിന്നാമിന്നിപോലെ…

മിന്നാമിന്നിപോലെ മിന്നിത്താരമെങ്ങും
കണ്ണീരിന്‍റെ മണ്ണിൽ മന്നാപെയ്തുവല്ലോ
(മിന്നാമിന്നി)

ആഹാ…..ഉന്നതനെ വാഴ്ത്തീടാം ഉച്ചസ്വരത്തോടെ
ഓഹോ…..ഭിന്നതയാം ചങ്ങലകൾ പൊട്ടിനുറുങ്ങട്ടെ
(ആഹാ….)

മിന്നിത്താരമെങ്ങും മിന്നാമിന്നിപോലെ
മന്നാപെയ്തുവല്ലോ കണ്ണീരിന്‍റെ മണ്ണിൽ…

ഇമ്മാനുവേലിന്‍റെ സ്നേഹം തേടുമ്പോൾ
സമ്മാനം നേടുന്നു മണ്ണിൽ എല്ലാരും
കണ്ണോടുകണ്ണായി കാണാം നാമത്തെ
പുണ്യാഹം പോലെന്നും ഉള്ളിൽകാത്തീടാം…
എങ്ങും ക്രിസ്മസിൻ ആനന്ദം പൂന്തിങ്ങളായ്
എന്‍റെ കരളിന്‍റെ ഇരുൾമാറ്റി ഉണർവേകീടും (2)
(മിന്നാമിന്നി…)

8. ഇന്നിതാ വിൺസുതൻ…

ഇന്നിതാ വിൺസുതൻ ജാതനായി…
കന്യാമേരിതൻ കണ്മണിയായി…(2)
ഉന്നതവീഥിയിലധിമഹത്വം
മന്നിതിൽ മാനവർക്കതിസന്തോഷം(2)
ഭൂവതിൽ വാണിടും മർത്യരാകേ
ശാന്തി സൗഭാഗ്യങ്ങൾ എന്നും എന്നും….
(ഇന്നിതാ…)

ചെമ്പകപ്പൂമര കൊമ്പുകളിൽ
അമ്പിളിക്കലനല്ലൊരൂഞ്ഞാലുകെട്ടി…(2)
ഇമ്പമായ് പാട്ടുകൾ മൂളിമൂളി
മന്ദമാരുതൻ ഊഞ്ഞാലിലാടി.

9. രാജാവിൻ‍ രാജാവെഴുന്നള്ളുന്നു…

രാജാവിൻ രാജാവെഴുന്നള്ളുന്നു
ദേവന്‍റെ ദേവൻ എഴുന്നള്ളുന്നു
മലർവീഥിയൊരുക്കി മാലാഖമാർ
പുൽമെത്തവിരിച്ചു ഇടയന്മാർ

ഹാലേലൂയ്യാ…….(3)
ഹാ…ലേ…ലൂയ്യാ….. (രാജാവിൻ …..) (ഹാലേലുയ്യ…)

കന്യാമറിയത്തിൻ‍ പുണ്യപുത്രൻ
കൈവല്യരൂപനായ് അവതരിച്ചു…..(2)
കാലിത്തൊഴുത്തിലേ കൂരിരുട്ടിൽ
കാലത്തിൻ‍ സ്വപ്നം തിളങ്ങിയല്ലോ…(2)…..
(രാജാവിൻ…) (ഹാലേലൂയ്യ…)

കിഴക്കുനിന്നെത്തിയ രാജാക്കന്മാർ
കുഞ്ഞിളം പാദങ്ങൾ തൊഴുതുനിന്നു….(2)
കുന്തിരിക്കം കാഴ്ച കൊണ്ടുവന്നു
മീറയും സ്വർണ്ണവും കൊണ്ടുവന്നു…(2)….

(രാജാവിൻ…) (ഹാലെലൂയ്യ…) } (2)

10. ശാന്തരാത്രി തിരുരാത്രി…

ശാന്തരാത്രി തിരുരാത്രി
പുൽക്കുടിലിൽ പൂത്തൊരുരാത്രി
വിണ്ണിലെതാരക ദൂതരിറങ്ങിയ
മണ്ണിൻ സമാധാനരാത്രി
ഉണ്ണിപിറന്നൂ…….ഉണ്ണിയേശുപിറന്നൂ……
ഉണ്ണിപിറന്നൂ ഉണ്ണിയേശുപിറന്നൂ (2) (ശാന്ത..)

ദാവീദിൻ പട്ടണംപോലെ
പാതകൾ നമ്മളലങ്കരിച്ചൂ (2)
വീഞ്ഞുപകരുന്ന മഞ്ഞിൽ മുങ്ങീ
വീണ്ടും മനസ്സുകൾ പാ-ടീ
ഉണ്ണിപിറന്നൂ…….ഉണ്ണിയേശുപിറന്നൂ……
ഉണ്ണിപിറന്നൂ ഉണ്ണിയേശുപിറന്നൂ (2) (ശാന്ത..)

കുന്തിരിക്കത്താ-ലെ-ഴു-തി
സന്ദേശഗീതത്തിൻ പൂവിടർത്തി (2)
ദൂരെനിന്നായിരം അഴകിൻ കൈകൾ
എങ്ങുമാശംസകൾ തൂ-കി
ഉണ്ണിപിറന്നൂ…….ഉണ്ണിയേശുപിറന്നൂ……

ഉണ്ണിപിറന്നൂ ഉണ്ണിയേശുപിറന്നൂ (2) (ശാന്ത..)

11. ദൈവം പിറക്കുന്നു…

ദൈവം പിറക്കുന്നു…മനുഷ്യനായി ബേത്ലെഹേമിൽ‍
മഞ്ഞുപെയ്യുന്ന മലമടക്കിൽ‍..
ഹല്ലേലൂയാ..ഹലെലൂയാ (2)
മണ്ണിലും വിണ്ണിലും മന്ദഹാസംപെയ്യും
മധുരമനോഹര ഗാനം..
ഹല്ലേലൂയാ..ഹല്ലേലൂയാ..(2)
(ദൈവം പിറക്കുന്നു..)

പാതിരാവിൽ‍ മഞ്ഞേറ്റീറനായ്..
പാരിന്‍റെ നാഥൻ‍ പിറക്കുകയായ് (2)
പാടിയാർക്കൂ വീണമീട്ടൂ…
ദൈവത്തിൻ‍ദാസരെ ഒന്നുചേരൂ (2)
(ദൈവംപിറക്കുന്നു..)

പകലോനു മുൻപേ പിതാവിന്‍റെ ഹൃത്തിലെ
ശ്രീയേകസൂനുവാ-മുദയസൂര്യൻ‍ (2)
പ്രാഭവപൂർണ്ണനായ് ഉയരുന്നിതാ
പ്രതാപമോടിന്നേശുനാഥൻ‍ (2)
(ദൈവംപിറക്കുന്നു..)

12. പുൽക്കുടിലിൽ…

പുൽക്കുടിലിൽ കൽതൊട്ടിലിൽ
മറിയത്തിൻ പൊൻമകനായ്…
പണ്ടൊരുനാൾ ദൈവസുതൻ
പിറന്നതിൻ ഓർമ്മദിനം…
(പുൽക്കുടിലിൽ)

ഒരുമണ്ണിലെ ഇടയiന്‍-മാരേ
പടുവിണ്ണിലെ മാലാഖകളേ
പാടും കമ്പിയും കിന്നരവും താളവുമായ്..
(പുൽക്കുടിലിൽ)

13. ബേതലേം പുരിയിലായ്

ബേതലേം പുരിയിലായ്
വന്നുപിറന്നു ഉണ്ണിയേശു
ലോകപാപം നീക്കുവാനായ്
പാരിതിൽ മനുഷ്യനായ്
വന്നല്ലോ ഈ രാവിൽ നാഥൻ
മറിയത്തിൻ മകനായി മണ്ണിൽ (2)

പോയിടാം കൂട്ടരേ സ്വർല്ലോക നാഥന്റെ
ജനനത്തെ ലോകമെങ്ങും ഘോഷിച്ചീടാം (2)
തപ്പുതാള മേളമോടെ ഒത്തുചേർന്നു പാടിടാം
സ്വർഗ്ഗനാഥൻ ഭൂവിൽ വന്ന സംഗീതം
പാട്ടു പാടി ഘോഷിച്ചീടാം – ഇന്ന് –
ആർത്തുപാടി ഘോഷിച്ചീടാം (2)

രാജാധിരാജാവാം ശ്രീയേശുനാഥന്റെ
തൃപ്പാദം കുമ്പിട്ടീടാം (2)
ആമോദരായിന്നു ആനന്ദഗീതികളാൽ
സാമോദം വാഴ്ത്തിപ്പാടാം
(പോയിടാം കൂട്ടരെ)

അജപാലകരെല്ലാം ആഹ്ലാദത്താലിന്നു
നാഥനെ സ്തുതിച്ചിടുന്നു (2)
ശാസ്ത്രിമാർ മൂവരും കാഴ്ചകളർപ്പിച്ച്
രാജനെ വന്ദിക്കുന്നു
(പോയിടാം കൂട്ടരെ)

14. മഞ്ഞു വീണ മാമലകൾ

മഞ്ഞു വീണ മാമലകൾ…
മംഗളങ്ങൾ പാടുകയായ്…
വെള്ളി മേഘ തോരണങ്ങൾ…
വിണ്ണിലെങ്ങും പാറുകയായ്… (2)

അന്പെഴുന്ന കാലം. ഇമ്പമോടെ പാടാം
അങ്ങയുടെ ദൂതർ. തന്നതാണീ സമ്മാനം (2)
(മഞ്ഞു വീണ…)

പുഞ്ചിരിക്കും പൊന്നുമുഖം…
പുൽക്കുടിലിൽ കിടന്നു…
മാലാഖമാർ ഒത്തുകൂടി രാരിരാരോ പാടി..
പൂക്കാലം മഞ്ഞു പൂക്കാലം
മാലോകർക്കെല്ലാം പൂക്കാലം
മാലാഖമാർ പാടുന്നതോ… പാടുന്നു ഞങ്ങൾപാടുന്നു…
(മഞ്ഞു വീണ…. )

15. ലോകാധിനാഥൻ മറിയകുമാരൻ

ലോകാധിനാഥൻ മറിയകുമാരൻ
പാരിടത്തിൽ വന്നുദിച്ചു. ഓഓഓഓ

പൂർവ്വദിക്കിൽ നിന്നും നാനാദിക്കിൽ നിന്നും
മന്നവന്മാർ വന്നിറങ്ങി
പൊന്ന് മൂര് കുന്തിരിക്കം
കാഴ്ചകളായ് സമർപ്പിച്ച്‌
പൈതലിനെ വന്ദിച്ചിടുന്നു (2)

(ലോകാധിനാഥൻ മറിയകുമാരൻ)

ആട്ടിടയർ രാവിൽ ദൂതസ്വരം കേട്ടു
ബേതലഹേമിൽ യാത്രയായി
കീറ്റുശീല പൊതിഞ്ഞു കാലിക്കൂട്ടിൽ കിടന്ന
പൈതലിനെ കണ്ടുവണങ്ങി (2)

(ലോകാധിനാഥൻ മറിയകുമാരൻ)

YouTube link

16. ജാതം ചെയ്തല്ലോ മന്നിൽ രാജരാജനായ്

ജാതം ചെയ്തല്ലോ മന്നിൽ രാജരാജനായ്
യേശു പുൽക്കൂട്ടിൽ ഒരു കാലിക്കൂടതിൽ
കന്യകയിൽ ജാതനായ യേശു
നമുക്കായ് അവതരിച്ചു.

വാവാ പോയീടാം ബേതലഹേമിൽ
പോയീടാം
ഉണ്ണിയേശുവേ നമിച്ചിടാം
കന്യകയിൽ ജാതനായ യേശു
നമുക്കായ് അവതരിച്ചു

ആഹാ സന്തോഷം യേശു ഭൂവിൽ ജാതനായ്
ദൂതവൃന്ദങ്ങളൂം സ്തുതി ഗീതം പാടുന്നു
ആട്ടിടയർ കൂട്ടംകൂട്ടമായി
ഹല്ലേലുയ്യാ പാടുന്നു

ആഹാ ആഹ്ലാദം വാനിൽ ദൂതർ പാടുന്നു
വാനശാസ്ത്രികളും താരം വാനിൽ കണ്ടല്ലോ
പൊന്നു മൂര് കുന്തിരിക്കവുമായ്
വന്നു വണങ്ങിടുന്നു.

YouTube Link

17. കിന്നാരം പാടും കുരുവികളെ

കിന്നാരം പാടും കുരുവികളെ
തുമ്പി തുള്ളും തുമ്പികളെ
മഞ്ഞിൻ മലയിൽ തെന്നി തെന്നി നടക്കും
കാറ്റേ ഉണ്ണി ഭൂജാതനായ്

മണ്ണിൽ മാനവരൊന്നായി ചേർന്നു
ശാന്തി സമാധാനം നേർന്നു
മാനവഹൃദയം ആമോദത്താൽ
രക്ഷകനെ എതിരേൽക്കാൻ
പാടി ഹാലേലുയ്യാ (2)

ആട്ടിയടന്മാർ രാജാക്കന്മാർ
ഭൂജൃനാം ഉണ്ണിയെ വന്ദിച്ചു
സത്യവും ജീവനും മാർഗ്ഗവുമായ
രക്ഷകനെ എതിരേൽക്കാൻ
പാടി ഹാലേലുയ്യാ (2)

YouTube Link

18. കാഹളങ്ങൾ കേട്ടിടാൻ കർണ്ണപുടങ്ങൾ

കാഹളങ്ങൾ കേട്ടിടാൻ കർണ്ണപുടങ്ങൾ
കർത്താനേശു തൻ്റെ ഈ ജനദിനത്തിൽ
കിന്നരങ്ങളാൽ പാട്ടു പാടിയും
കാണാത്തൊരായിരം കേളിതങ്ങളും

വരു വരു നീ വരു വർണ്ണ മേഘമേ…
തരു തരു നീ തരു സ്നേഹദൂതുമായ്.
താരാപഥങ്ങളെ ഈ ജന്മനാളിനാൽ (2)
താഴെ പോരൂ നീ താരാട്ട് പാടു നീ (2)

19. ദൂരെ നിന്നും ദൂരെ..ദൂരെ..

ദൂരെ നിന്നും ദൂരെ..ദൂരെ..നിന്നും മരുഭൂവിൻ വഴികളിലൂടെ..
ഒരു കാലിത്തൊഴുത്തു തേടി..മൂന്നു രാജക്കന്മാരെത്തി.(2)
വാനം തെളിഞ്ഞു നിന്നു ദിവ്യ താരം തിളങ്ങി നിന്നു…(2)
മാലാഖമാരവര്‍ വാനവീഥികളിൽ സ്തുതിഗീതങ്ങൽ പാടി.(2)

മഞ്ഞിൻ തുള്ളികൾ തഴുകിയുറങ്ങും ബേത്ലഹേമിൻ വഴികളിലൂടെ(2)
ഒരു പുൽക്കുടിൽ തേടി..ദേവസുതനെ തേടി ഇടയന്മാരുമണഞ്ഞല്ലോ..
അവര്‍ കാലിത്തൊഴുത്തു കണ്ടു അവര്‍ സ്വര്‍ഗീയ ഗാനം കേട്ടു(2)
മരിയാസുതനായ്‌ പുൽക്കൂട്ടിൽ മരുവും മിശിഹാനാഥനെ കണ്ടു(2)
ദൂരെ നിന്നും ദൂരെ

വെള്ളിനിലാവിൻ കുളിരലയിൽ നീരാടിയെത്തിയ രാക്കുയിലുകൾ (2)
നവ സ്വരമഞ്ചരിയിൽ ഒരു മനസ്സോടെ നാഥനെ വാഴ്ത്തി പാടുന്നു..
വാനം തെളിഞ്ഞു നിന്നു ദിവ്യ താരം തിളങ്ങി നിന്നു…(2)
മാലാഖമാരവര്‍ വാനവീഥികളിൽ സ്തുതിഗീതങ്ങൽ പാടി.(2)
ദൂരെ നിന്നും ദൂരെ

20. താരഗണം ചിരി തൂകും രാവിൽ

താരഗണം ചിരി തൂകും രാവിൽ
ദൂതഗണം സ്തുതി പാടും രാവിൽ
ഭൂജാതനായ് ഈശോ… ഭൂജാതനായ് ഈശോ…(2)

മഞ്ഞ് പെയ്യ്ത രാവിലിന്ന് മാലാഖമാർ
മാനവർക്കായ് പാടിടുന്നു സമോദമായി
ആട്ടിയടർ കൂട്ടം കൂട്ടമായി
ഹല്ലേലൂയാ പാടുന്നു

പാപം പോക്കിടാൻ പാരിടത്തിൽ വന്നവൻ
പാപികൾക്കായി ജാതനായി
ജാതനായി, നമ്മൾക്കായി
യേശു മറിയത്തിൻ മകനായി…

Read More