വായിച്ച പുസ്തകങ്ങൾ - 2021

ഈ 2021ൽ കൂടുതൽ പുസ്തകങ്ങൾ വായിക്കണെമെന്ന് കരുതുന്നു. അത് കൊണ്ട് തന്നെ ഞാൻ എന്തൊക്കെ വായിച്ചുയെന്നത് എന്നെ ഓർപ്പിക്കാനും, അവ നിങ്ങളുമായി പങ്ക് വെക്കാനുമാണ് ഈ കുറിപ്പ്. ചിലതിനെക്കുറിച്ച് എനിക്ക് തോന്നിയ ചെറുതും വലുതുമായ കുറിപ്പുകൾ ചുവടെ ചേർത്തിട്ടുണ്ട്.

പുതിയ വായനകളും അവ തുറന്നിടുന്ന പുതിയ ലോകത്തിലേക്കുക്കുള്ള യാത്രകളും എന്നുമെന്നെ ഭ്രിമിപ്പിക്കുന്നു. അവയുടെ വെളിച്ചം നമ്മെ നയിക്കട്ടെ.

 

കൂട്ട് - ബോബി ജോസ് കട്ടിക്കാട്

സ്നേഹത്തെക്കുറിച്ചും സൗഹൃദത്തെക്കുറിച്ച് പ്രണയത്തെക്കുറിച്ചും ഇത്രമേൽ സന്തോഷിപ്പിക്കുകയും കരയിപ്പിക്കുകയും, അതിനുമപ്പറം ചിന്തിപ്പിക്കുകയും ചെയ്ത് വേറൊരു പുസ്തകം ഞാനിതുവരെ വായിച്ചിട്ടില്ല.

കൂട്ടിനെക്കുറിച്ച് കൂടുതൽ വായിക്കുക

 

അവൾ - ബോബി ജോസ് കട്ടിക്കാട്

അമ്മയെക്കുറിച്ചും ഭാര്യയെക്കുറിച്ചും പെങ്ങളെക്കുറിച്ചും സ്ത്രീകളെക്കുറിച്ചും ഞാൻ ഇനിയും പഠിക്കാനുണ്ടന്ന് ഓർപ്പിച്ച പുസ്തകം.

 

ചിദംബര സ്മരണ - ബാലചന്ദ്രൻ ചുള്ളിക്കാട്

കവിയുടെ മനസ്സിൽ മങ്ങിപ്പോകാതെ അവശേഷിക്കുന്ന ഓർമ്മകൾ, അത് നമ്മളെ വിവിധ വികാരങ്ങളിലേക്ക് നയിച്ചെന്ന് വരും.

 

ഭൂമിയുടെ അവകാശികള്‍ - വൈക്കം മുഹമ്മദ് ബഷീർ

വായനകൾ തുടരട്ടെ.


Read More