ഇടിമുഴക്കമാകുക

ഇനിയെങ്ങനെ എനിക്ക്
നിശ്ബദനാകാൻ കഴിയും ?!

വീടില്ലാത്തവന്റെ വഴികളിൽ,
വിശന്ന് മരിച്ചവന്റെ നാട്ടിൽ,
കർഷകരുടെ കണ്ണീർകൊണ്ട്
കോട്ടകൾ പണിതവർക്കിടയിൽ,
ശബ്ദമില്ലാത്ത ദൈവങ്ങൾക്ക് വേണ്ടി
നിശ്ബദമരണമേറ്റവരുടെ ഇടയിൽ,
ഇനിയുമെങ്ങനെ നമ്മുക്ക്
നിശ്ബദരാകാൻ കഴിയും ??

ഉറക്കെ ഉയരുക നാം
ഇനിയൊന്ന് മാത്രം ലക്ഷ്യം
നിശ്ബദരാക്കപ്പെട്ടവരുടെ
ഇടിമുഴക്കമാകുക നമ്മൾ.


Read More