സമ്മാനം

നീ ചോദിച്ചത്ര ചുംബനങ്ങൾ
നിറച്ച് ഞാനൊരു കവിതയെഴുതാം.
എന്നിട്ട് എൻ്റെ ചുവന്നബുക്കിൽ
ഞാനത് സൂക്ഷിച്ച് വെയ്ക്കാം.

കടലുമാകാശവും താണ്ടി
ഞാൻ വരുന്നതും കാത്ത്
നീയിരിപ്പുണ്ടെന്ന് എനിക്കറിയാം.

അന്ന് നമ്മൾ കണ്ടുമുട്ടുമ്പോൾ
ചുംബനങ്ങൾ നിറച്ച കവിത
ഞാൻ നിനക്ക് സമ്മാനം തരും.
ആരും കാണാതെ അത് നീ
നിൻ്റെ ഹൃദയത്തിൽ
സൂക്ഷിച്ച് വെയ്ക്കുക.

ഇത്രനാൾ ഞാൻ എഴുതിയതെല്ലാം
നീയാരുന്നുവെന്ന്,
ആ കവിത നിന്നോട്
രഹ്യസം ചൊല്ലും

അതറിയുമ്പോൾ നീയെന്നെയൊന്ന്
അമർത്തി കെട്ടിപിടിക്കുക,
നമ്മുടെ വേദനകളുടെ
ഭാരം അലിഞ്ഞ് ഇല്ലാതെയാക്കട്ടെ.

ചുംബനങ്ങൾ പങ്ക് വെച്ചുകൊണ്ട്
നാം ഇത്രനാൾ കാത്തിരുന്ന
യാത്ര തുടങ്ങാം നമ്മുക്കിനി.


Read More