നിനക്ക്

നിന്നെ കണ്ട അനർഘ നിമിഷത്തിന്,
ആഴമുള്ള കണ്ണുകളുമായി മുന്നിൽ കൊണ്ടുനിർത്തിയ
കാലത്തിന്റെ ഉർവ്വരതക്ക്,
നിറഞ്ഞ പ്രണയത്തിന്, നന്ദി.

എന്റെ ഏറ്റവും മികച്ച കേൾവിക്കാരിയായതിന്,
വാക്കുകൾക്ക് ജീവൻ നൽകാൻ പ്രേരിപ്പിച്ചതിന്,
ഇത്രമേൽ വിശ്വസിച്ചതിന്,
നിന്റെ ഉൾക്കരുത്തിന്, സ്നേഹം.

എല്ലാത്തിനുമപ്പുറം എന്റെ പ്രേമമായതിന്,
മരണത്തിനപ്പുറവും ഒരുമിച്ച് നടക്കാമെന്ന്
വാക്ക് തന്നതിന്,
ഞാനായതിന്, ചുംബനം.


Read More