മുറിവുകളും ചിറകുകളും

എന്നിൽ ഏറ്റവും പ്രിയപ്പെട്ടത് എന്താണ് നിനക്ക് ?

നിൻ്റെ മുറിവുകൾ !

അതെന്താ ??

ആ മുറിവുകളിൽ പൂക്കൾ വിരിയുന്നത് കൊണ്ട്. അത്രമേൽ കരുത്ത് നിറഞ്ഞതും സന്തോഷം പകരുന്നതുമായിട്ട് വേറെ ഒന്നും ഞാൻ ഇന്നോളും കണ്ടിട്ടില്ല !

എനിക്ക് എന്താണ് നിന്നിൽ ഏറ്റവും പ്രിയമുള്ളത് എന്നറിയുമോ?!, നിൻ്റെ ചിറകുകൾ !

അതെന്താ ??

ഒരുമിച്ച് ഉയരെപ്പറക്കാൻ ഇത്രമേൽ പ്രേരിപ്പിച്ചിട്ടില്ല മറ്റൊന്നും. അത് പകർന്ന സ്നേഹവും ഊർജ്ജവും മറ്റ് ഒന്നിനും തരാൻ കഴിഞ്ഞിട്ടില്ല ഇന്നുവരെ.


Read More