സ്നേഹിക്കുക

ഒരുനാൾ ഞാൻ മരണം പൂകും
പരിഭവം പറയാതെയിരിക്കുകയന്ന്,
അതിനാൽ സ്നേഹിക്കുക നാം
ആഴത്തിൽ വീണ്ടുമാഴത്തിൽ.

സമയമേറെയുണ്ടെന്ന് നിനക്കാതെ
കൈകോർത്ത് നടക്കാം
ഈ വനങ്ങളിൽ, ഒരുമിച്ചൊഴുകാം
ഈ പുഴകളിൽ ഈ പൂക്കളിൽ.

രാവിലുറങ്ങുമ്പോഴും
പുലരിയിലുണരുമ്പോളും
കണ്ണിലാഴത്തിൽ കോർത്തിടാം
ചുംബനങ്ങൾ.
പങ്കുവെക്കാം പ്രിയമുള്ളതൊക്കെയും
നമ്മളെ നാം പങ്ക് വെച്ചപോൽ.

ഒരുനാൾ മരണം കയറിവരും
ഒരുമിച്ച് പാടാം നാമന്നേരവും.
പിരിയുമ്പോൾ ഓർക്കുക
സ്നേഹിക്കുന്നു നാം പരസ്‌പരം
ആഴത്തിൽ വീണ്ടുമാഴത്തിൽ.


Read More