തണുപ്പ് പകരുന്നവർ

ചില മനുഷ്യരുണ്ട് ഈ ഭൂമിയിൽ, ചുറ്റുമെത്ര ചൂടാണേലും തണുപ്പ് പകരുന്നവർ. അവരുടെ കൂടെയുള്ള നടത്തങ്ങൾ ഇരുട്ടിലും ഉള്ളിൽ പ്രകാശംപൊഴിക്കാറുണ്ട്.

ദുഃഖത്താൽ കനംകൊണ്ട ഹൃദയങ്ങളെ തമാശകൾ നിറഞ്ഞ പൊട്ടിച്ചിരികളാൽ നേർപ്പിക്കുവാനും, ആഹാരത്തോടൊപ്പം സ്നേഹം പങ്കുവെയ്ക്കുവാനും ഹൃദയമുള്ളവർ. ചുറ്റുമുള്ള ആൾക്കൂട്ടത്തിൽ വല്ലാതെ ഒറ്റപ്പെട്ടു പോകുമ്പോൾ ഓടിയെത്തുവാൻ മനസ്സാഗ്രഹിക്കുന്ന ഇടങ്ങൾ.

അങ്ങനെയുള്ള നൻമയുടെ തുരുത്തുകളാണ് ഈ ഭൂമിയെ ഇന്നും പ്രകാശമുള്ള ഇടമായി നിലനിർത്തുന്നത്.


Read More