പോയി അവൻ

തല ചുമരിൽ അടിച്ചപ്പോൾ
അച്ഛന്റെ അദൃശ്യകരങ്ങൾ
അവനെ ചേർത്ത്പിടിച്ചിരിക്കാം.
അവനിനി കരയാതിരിക്കാൻ
കൂടെക്കൊണ്ടുപോയതായിരിക്കാം.

ഇനി അവർക്ക് ഒരുമിച്ച് കളിക്കാല്ലോ..
ആ നെഞ്ചിൽ തലവെച്ച് ഉറങ്ങാല്ലോ..
എന്നും അവൻ്റെ നിഷ്കളങ്കതയിൽ ജീവിക്കട്ടെ ഇനി.

അർഹത ഇല്ലാന്നറിഞ്ഞിട്ടും, മാപ്പ് അനിയൻകുട്ടാ.
നിന്റെ ബാല്യം കാത്തുസൂക്ഷിക്കാൻ കഴിയാതെ,
നിന്നെ കൊന്ന ഈ ലോകം
നിൻ്റെ ചിതയിലെരിഞ്ഞ് തീരട്ടെ.


Read More