വീണ്ടും പ്രണയത്തിലാകുക

ഇനി എനിക്ക് നിന്നെ പ്രണയിക്കുവാൻ കഴിയുമോ?! കഴിയും, നിന്നെമാത്രം. നിന്നോടുതന്നെ ഞാൻ വീണ്ടും വീണ്ടും പ്രണയത്തിലാകും.

നടന്നുതീരാത്ത സായാഹ്നയാത്രപ്പോലെ പ്രണയിക്കണം നമ്മുക്ക്. വഴിവൃക്ഷത്തണലിൽക്കൂടെ ആകാശംനോക്കി കൈകോർത്ത്നടന്ന് , പറഞ്ഞുതീരാത്ത കഥകൾപ്പറഞ്ഞ് സമയത്തെതോൽപ്പിക്കണം. അതുകണ്ട് നക്ഷത്രങ്ങൾ അസൂയപ്പെടുമ്പോൾ അവരെനോക്കി പുഞ്ചിരിക്കണം നമ്മുക്ക്.

ഒടുവിൽ നാം നടന്നുചെല്ലുന്ന കടൽക്കരയിൽ ആകാശവും ഭൂമിയും സാക്ഷിനിൽക്കെ നീ എൻ്റെ കണ്ണുകളിൽ ചുംബിക്കുക. നിൻ്റെ മുറിപ്പാടുകളും ചിറകുകളും ഞാൻ എന്നിലേക്ക് സ്വീകരിക്കാം. ഹർഷാവേശത്തോടെ കാറ്റിരമ്പി നമ്മെപ്പൊതിയുമ്പോൾ, കടൽ നമ്മെ നനക്കട്ടെ.

അതിൽ നാം അലിയട്ടെ, പരസ്പരം അലിഞ്ഞ് ഒന്നാകട്ടെ. അങ്ങനെ നമ്മൾ വീണ്ടും വീണ്ടും പ്രണയത്തിലാകും.


Read More