കാത്തിരിക്കരുത് സഖീ

നീ കാത്തിരിക്കുകയാണെന്ന് എനിക്കറിയാം. ജന്മാന്തരങ്ങൾ നീ എനിക്കായി കാത്തിരിക്കുമെന്ന് എൻ്റെ കാതിൽ മന്ത്രിച്ചത് ഞാൻ ഓർക്കുന്നു. പ്രാർത്ഥനാമന്ത്രങ്ങൾപ്പോലെ വിശുദ്ധമായ കാത്തിരിപ്പുകൾ.

അവ നിന്റെ പ്രണയമാണെന്നറിഞ്ഞുകൊണ്ടു തന്നെ പറയുന്നു ഞാൻ, നീ കാത്തിരിക്കാൻ പാടില്ല. ഇനി നിന്റെ സ്വപ്നങ്ങളിൽ എന്റെ ഗന്ധമില്ലാതെയാകട്ടെ. ചുംബിച്ച ചുണ്ടുകൾ പരസ്പരം മറന്നുകൊൾക.

നീ ഇനി എനിക്കായി കാത്തിരിക്കരുത്. നീ നിന്നെ തന്നെ പ്രണയിക്കുക. സ്വയം പൂത്ത് വസന്തമാകുക. അത് കണ്ട് ഞാൻ മിഴിപ്പൂട്ടിക്കോളാം.


Read More