പുനർജനിക്കുക

എന്നിലെ മന്ത്രശക്തി മറയുന്നതിന്മുൻപ് ഒരിക്കൽകൂടി എനിക്ക് ചുംബിക്കണം നിന്നെ.

പുലരുവോളം ആ കടൽക്കരയിൽ പരസ്പരം ചുണ്ടുകൾ കോർത്ത്കിടക്കണം നമ്മുക്ക്. നിന്റെ കഴുത്തിൽ ഞാൻ എന്റെ പ്രണയത്തിന്റെ ശംഖ്മുദ്ര പതിപ്പിക്കുമ്പോൾ, നിന്നിലെ വന്യതകൾ എന്നിലേക്ക് ആവാഹിക്കുക നീ.

കടൽക്കാറ്റും തിരമാലയുമായി നീ എന്നിലേക്ക് പറന്നുകയറുമ്പോൾ, നിന്റെ നക്ഷത്രക്കാടുകളിൽ മഴയായി പെയ്തിറങ്ങാം ഞാൻ. നിന്റെ കണ്ണുകളിലെ തിരതിളക്കത്തിന്റെ നിർവൃതിയിൽ, മൗനമന്ത്രങ്ങളുടെ കുമാരിയായ നിന്നിലൂടെ ഞാൻ പുനർജനിക്കും.

അപ്പോൾ മരണത്തെ കീഴടക്കിയ മായാജാലക്കാരനാകും ഞാൻ. നിന്റെ മായാജാലക്കാരൻ.


Read More