കാറ്റും ഇലയും

നമ്മൾ എന്നും ഇരിക്കാറുള്ള മരച്ചുവട്ടിൽ, അന്ന് കാറ്റ് ഇലയോട് എന്തോ സ്വകാര്യം പറയുന്നുണ്ടാരുന്നു.

എന്താണെന്ന് അറിയാൻ ഞാൻ ചെവി കൂർപ്പിക്കുന്നതുകണ്ട് കാറ്റ് പറഞ്ഞു, “നീ ഇവിടെ വന്ന അവളോട് പറയുന്നത് തന്നെ”. ഹാ! പ്രണയം, ഞാൻ പുഞ്ചിരിച്ചു. കാറ്റിന് ഇലയോട്, എനിക്ക് നിന്നോട്, നിനക്ക് എന്നോട്, ഹാ! പ്രണയം.

പതിയെ ഞാൻ തിരിച്ചു നടന്നപ്പോൾ ഓർത്തു, നിൻ്റെ മരച്ചുവട്ടിലെ തിരി അണയാത്തത്തിൻ്റെ കാരണം.

കാറ്റിന് ഇലയോട്, എനിക്ക് നിന്നോട്, നിനക്ക് എന്നോട്, ഹാ! പ്രണയം.


Read More