ഒരു യാത്രികൻ്റെ മരപ്പെയ്ത്തുകൾ

essay

അരങ്ങൊഴിയെട്ടെ

28 August 2021
കാലമിങ്ങനെ കൊഴിഞ്ഞ പോകവേ, ഓർമകളുടെ ഭാരവുമേറി വരുന്നു. ഇനിയൊരിക്കലും...
essay

കെട്ട്കഥ

21 August 2021
ഞാൻ അവസാനമെഴുതുന്നത് നിനക്കുള്ള കവിയാരിക്കില്ല. ആരും കേൾക്കാത്ത നമ്മുടെ കഥയാരിക്കും...
notes

മായാസൃഷ്ട്ടി

29 July 2021

നിങ്ങളെപ്പോലുള്ള മനുഷ്യരും, കടലും കാടുകളുമൊക്കെ ഏതോ മായാസൃഷ്ട്ടിയായിരിക്കണം.

അല്ലെങ്കിൽ പിന്നെയെങ്ങനെയാണ് ഇത്ര മനോഹരമായി നിങ്ങൾക്ക് നിലനിൽക്കാൻ സാധിക്കുന്നത്.

notes

യാത്ര സഫലമായിരിക്കുന്നു

28 July 2021

സന്തോഷം പുഞ്ചിരിക്കുന്നിടം തേടി ഞാനൊത്തിരി അലഞ്ഞു. നീണ്ട വീഥികളും ഇരുണ്ട വനങ്ങളും തിരവറ്റിയ കടലുകളും താണ്ടിയ ശേഷം നിരാശനായി വീട്ടിൽ തിരിച്ചെത്തി ഒടുവിൽ ഞാൻ.

അവിടെ അമ്മ ആഹാരം വിളമ്പിവെച്ച് കാത്തിരിപ്പുണ്ടാരുന്നു. നിറഞ്ഞ് കഴിക്കുന്നതിന് ഇടയിൽ ചപ്പാത്തിയും കറിയും നല്ലതാണെന്ന് പറയുമ്പോൾ അമ്മ പുഞ്ചിരിക്കുന്നുണ്ടായിരുന്നു.

യാത്ര സഫലമായിരിക്കുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു.

notes

നീണ്ട യാത്രകൾ

30 May 2021

ചിലപ്പോളൊക്കെ വീടിന്റെ സുന്ദരസുരഭില സുഖങ്ങളിൽ നിന്നും നമുക്കിടക്ക് യാത്ര പറയേണ്ടി വരും,

വേഗന്ന് തിരികെ വരാമെന്ന് പറഞ്ഞിറങ്ങിയ നീണ്ട യാത്രകൾ.

essay

ഞാനിനിയെന്ത് പറയും

25 May 2021
ഞാനിനിയെന്ത് പറയും നിന്നോട്? കാത്തിരുന്ന വഴികളിലെ ലില്ലിപ്പൂക്കൾ വാടിത്തുടങ്ങിയെന്നോ? അതോ നാം...
notes

ഒരേ ആകാശം

19 May 2021

ഞാനും നീയും ഒരേ ആകാശത്തിന്
കീഴെയുള്ള കാലത്തോളം
നമുക്കിടയിലെ
മഹാസമുദ്രങ്ങളെക്കുറിച്ച് ഓർത്ത്
ഞാൻ ആശങ്കപ്പെടുന്നില്ല!

essay

എഴുന്നൂറ്റിയൊന്നാമെത്തെ വർഷം

12 May 2021
എല്ലാ രാത്രികളിലെപ്പോലെയിന്നും ഞാൻ നീലവാതിൽ തുറന്ന് നടന്ന് തുടങ്ങി. ...
notes

കേരളജനതക്ക് നന്ദി

2 May 2021

പ്രകാശവും പ്രതീക്ഷകളും അറ്റ് പോയ എന്റെ ഇൻഡ്യയിൽ, പ്രാണവായു കിട്ടാതെ പിടഞ്ഞ് തീർന്ന മനുഷ്യർക്കിടയിൽ, ജനങ്ങളേക്കാൾ കൂടുതൽ ജാതിയെ സ്നേഹിച്ച ഭരണാധികാരികൾക്കിടയിൽ,

എന്റെ കേരളം പ്രതീക്ഷയുടെയും പ്രകാശത്തിന്റെയും തുരുത്തായി ഇനിയും നിലകൊള്ളും.

കേരളജനതക്ക് നന്ദി ❤️