essay

യാത്രകൾ

24 May 2025

യാത്രകൾ അവസാനിച്ചാലും അവയുടെ ഓർമ്മകൾ അവസാനിക്കില്ല. മഴ തോരുമ്പോളും നിറഞ്ഞുപെയ്യുന്ന മരങ്ങളെപോലെ അവയിങ്ങനെ പെയ്ത്‌കൊണ്ടേയിരിക്കും...

essay

ജടായു

14 April 2025

നീണ്ട പ്രയാണങ്ങളിൽ ചിറക് ഇടറുമ്പോളൊക്കെ, ജടായു, ഞാൻ നിന്നെയോർക്കും.

notes

പാരിസ്

12 April 2025

പാരിസിലെ രാത്രി നക്ഷത്രങ്ങൾ
അവസാനിക്കാത്ത കാലത്തോളം
നമ്മുടെ പ്രണയമുദ്രകൾ
മായാതിരിക്കട്ടെ.

notes

വൈകുന്നേരങ്ങളിൽ

12 April 2025

തനിച്ചായ വൈകുന്നേരങ്ങളിൽ
നിങ്ങൾ വരുമെന്നറിയുന്ന
നിമിഷത്തിൽ,
ഉള്ളിലെ മരുഭൂമിയിൽ
മഴ പെയ്‌തിറങ്ങാറുണ്ട്.

notes

മായാജാലക്കാരൻ

10 April 2025

പ്രിയപ്പെട്ടതൊക്കെയും
വരികളിലേക്ക്
മായാജാലക്കാരനാണ് ഞാൻ.

notes

ഡൽഹി

9 April 2025

ഡൽഹി, മെട്രോ സ്റ്റേഷനിൽ ആനന്ദവും അരാജകത്വവും പരസ്പരം കണ്ടുമുട്ടുന്ന നഗരം.

notes

ചുംബനം

2 April 2025

ഇനി നാം കാണുമ്പോൾ
ചുംബനം കൊണ്ട്
ചുണ്ടുകൾ കോർക്കാം നമുക്ക്.

notes

നിമിഷം

1 April 2025

നിങ്ങളുടെ പ്രണയത്തിൻ്റെ ഏറ്റവും മനോഹരമായ നിമിഷമേതാണ് ?!

നിൻ്റെ ചിരി ആദ്യമായി കണ്ട നിമിഷം.

അയാൾ മകളോട് ഉത്തരം പറഞ്ഞു.

notes

തോറ്റുപോയവർ

30 March 2025

വിജയിച്ചവരുടെ ഈ ലോകത്ത്,
തോറ്റുപോയ മനുഷ്യർക്കൊപ്പമാണ്
നാം എല്ലാകാലവും നിലനിൽക്കേണ്ടത്.

അത് ക്രിക്കറ്റ് കളിയിലായാലും
ജീവിതത്തിലായാലും.