നിലാവ് വരുന്നപോൽ
ഒരു വൈകുന്നേരം
മരണമെന്നേ തേടി വരും.
വിട പറയുന്നതിന് മുൻപ്
ഒന്നുകൂടെ നമുക്ക്
മുറുകെ കെട്ടിപ്പിടിക്കാൻ
കാലം അവസരം തരട്ടെ
നിലാവ് വരുന്നപോൽ
ഒരു വൈകുന്നേരം
മരണമെന്നേ തേടി വരും.
വിട പറയുന്നതിന് മുൻപ്
ഒന്നുകൂടെ നമുക്ക്
മുറുകെ കെട്ടിപ്പിടിക്കാൻ
കാലം അവസരം തരട്ടെ
കാറ്റ് കാട്ടുതീയാകുമ്പോൾ, കൂട്ടം തെറ്റിപ്പോയവർക്ക് കൂടാകുക. ചിറകെരിഞ്ഞ് വീണവർക്ക് ചാഞ്ഞ് കിടക്കാനൊരു...
തോറ്റ് പോയിട്ടും പോരാട്ടം അവസാനിപ്പിക്കാത്തവർക്കു വേണ്ടി, ആൾക്കൂട്ടത്തിൽ ഒറ്റക്കായിപ്പോയിട്ടും. എല്ലാവരെയും ചേർത്ത് നിർത്തിയവർക്കു വേണ്ടി,...
നിങ്ങൾ മതങ്ങളിലേക്ക്
ചുരുങ്ങി മരിക്കുമ്പോൾ,
ഞങ്ങൾ മനുഷ്യരിലേക്ക്
പടർന്ന് അമരന്മാരാകും.
സമരസൂര്യൻ
അസ്തമച്ചോപ്പിൽ
അലിയുമ്പോൾ,
അയാൾ ഉയർത്തിയ
ആശയത്തിന് കീഴെ
നാമിനിയും പോരാട്ടം
തുടരും.
വീണ്ടും കാണുന്നത് വരെ വിടപറയുന്നു പ്രിയപ്പെട്ട ജോർജ്ജിയ.
നന്ദി, കൈയ്യ് നിറയെ ഓർമകൾ തന്നതിനും ഹൃദയത്തിൽ നിറയെ സ്നേഹവും ദയയും നിറച്ചതിനും.

Mountains are mighty protectors, guardians of centuries-old tales. To hear their stories, you must bow in reverence. Then, the snow will smile upon you, and the trees will whisper their hidden truths. 🇬🇪 ⛰

യാത്രകളെന്നാൽ കവിതകൾ വായിക്കുന്നത് പോലെയാണ്,
ഓരോ വരികളും പുതിയത് എന്തേലും ഒളിപ്പിച്ച് വെച്ചിട്ടുണ്ടാകും. ✨

ഏതോ തെരുവിലാണ് ഞാൻ. പൊടിപിടിച്ച ഓർമകളുടെ ബലത്തിൽ ഇന്നും വഴി തെറ്റാതെ നടക്കുന്നുവെന്ന് മാത്രം. മങ്ങിയ കാഴ്ചകളുടെ അപ്പുറത്താണ് പ്രകാശമെന്ന് സ്വയം പ്രതീക്ഷയോടെ മുന്നോട്ട് നടക്കുമ്പോളും ചുറ്റുമുള്ള എല്ലാം ഞാൻ ഇഷ്ട്ടപ്പെടുന്നു.