നിങ്ങളുടെ പ്രണയത്തിൻ്റെ ഏറ്റവും മനോഹരമായ നിമിഷമേതാണ് ?!
നിൻ്റെ ചിരി ആദ്യമായി കണ്ട നിമിഷം.
അയാൾ മകളോട് ഉത്തരം പറഞ്ഞു.
നിങ്ങളുടെ പ്രണയത്തിൻ്റെ ഏറ്റവും മനോഹരമായ നിമിഷമേതാണ് ?!
നിൻ്റെ ചിരി ആദ്യമായി കണ്ട നിമിഷം.
അയാൾ മകളോട് ഉത്തരം പറഞ്ഞു.
വിജയിച്ചവരുടെ ഈ ലോകത്ത്,
തോറ്റുപോയ മനുഷ്യർക്കൊപ്പമാണ്
നാം എല്ലാകാലവും നിലനിൽക്കേണ്ടത്.
അത് ക്രിക്കറ്റ് കളിയിലായാലും
ജീവിതത്തിലായാലും.
ഇരുട്ടിന്റെ കയങ്ങളിലും
ആഴിത്തിരമാലയുടെ ഉലച്ചിലിലും
പതറാതെ നീ യാത്ര തുടരുക.
മറുകരയിൽ നിന്നെയും കാത്ത്
ഒരു പ്രകാശഗോപുരം കണക്കെ
ഞാൻ കാത്തിരിപ്പുണ്ട്.
എല്ലാ യാത്രകൾക്ക് ശേഷവും
അവസാനിക്കുന്നത് മനോഹരമായ
ഓർമ്മകളാണ്.
നിങ്ങൾ, നിറങ്ങൾ, ചിറകുകൾ
എല്ലാമൊരു മധുരസ്വപ്നം പോലെ
ഭംഗിയുള്ളത്.
നുകരട്ടെ ഞാൻ ആവോളം,
ഇതെല്ലാം ആസ്വദിക്കാൻ
കാലമിനിയും അവസരം തരട്ടെ.
എന്താണ് സ്നേഹം?
നിനക്ക് വേദനിക്കുമ്പോളെല്ലാം
എനിക്കും വേദനിക്കുന്നത്.
ഹൃദയത്തിൽ വഴിയമ്പലങ്ങൾ കണക്കെ
ഇടങ്ങൾ ഉണ്ടായിരിക്കണം.
കോരിച്ചൊരിയുന്ന മഴയത്ത് ഓടിക്കയറാനും
ഒരു പുലരിയിൽ വിട പറയാതെ
യാത്ര തുടങ്ങാനും സാധിക്കുന്ന
മനോഹരയിടങ്ങൾ.
പ്രകാശത്തിന്റെ പകലിൽ
മഞ്ഞവെളിച്ചങ്ങളുടെ ഇരുട്ടിൽ
ഓർമ്മകളുടെ പെയ്ത്തിൽ
നിശ്വാസങ്ങളുടെ ഇടന്നേരങ്ങളിൽ
നിങ്ങളിലാണ് ഞാൻ
ഭ്രമണം ചെയ്യുന്നത്.