essay
കാലാന്തരം
തോറ്റ് പോയിട്ടും പോരാട്ടം അവസാനിപ്പിക്കാത്തവർക്കു വേണ്ടി, ആൾക്കൂട്ടത്തിൽ ഒറ്റക്കായിപ്പോയിട്ടും. എല്ലാവരെയും ചേർത്ത് നിർത്തിയവർക്കു വേണ്ടി,...
notes
അമരന്മാർ
നിങ്ങൾ മതങ്ങളിലേക്ക്
ചുരുങ്ങി മരിക്കുമ്പോൾ,
ഞങ്ങൾ മനുഷ്യരിലേക്ക്
പടർന്ന് അമരന്മാരാകും.
notes
തുടരും
സമരസൂര്യൻ
അസ്തമച്ചോപ്പിൽ
അലിയുമ്പോൾ,
അയാൾ ഉയർത്തിയ
ആശയത്തിന് കീഴെ
നാമിനിയും പോരാട്ടം
തുടരും.
notes
ഏതോ തെരുവിലാണ് ഞാൻ
ഏതോ തെരുവിലാണ് ഞാൻ. പൊടിപിടിച്ച ഓർമകളുടെ ബലത്തിൽ ഇന്നും വഴി തെറ്റാതെ നടക്കുന്നുവെന്ന് മാത്രം. മങ്ങിയ കാഴ്ചകളുടെ അപ്പുറത്താണ് പ്രകാശമെന്ന് സ്വയം പ്രതീക്ഷയോടെ മുന്നോട്ട് നടക്കുമ്പോളും ചുറ്റുമുള്ള എല്ലാം ഞാൻ ഇഷ്ട്ടപ്പെടുന്നു.
essay
യാത്രകൾ
യാത്രകൾ അവസാനിച്ചാലും അവയുടെ ഓർമ്മകൾ അവസാനിക്കില്ല. മഴ തോരുമ്പോളും നിറഞ്ഞുപെയ്യുന്ന മരങ്ങളെപോലെ അവയിങ്ങനെ പെയ്ത്‌കൊണ്ടേയിരിക്കും...
notes
പാരിസ്
പാരിസിലെ രാത്രി നക്ഷത്രങ്ങൾ
അവസാനിക്കാത്ത കാലത്തോളം
നമ്മുടെ പ്രണയമുദ്രകൾ
മായാതിരിക്കട്ടെ.
notes
വൈകുന്നേരങ്ങളിൽ
തനിച്ചായ വൈകുന്നേരങ്ങളിൽ
നിങ്ങൾ വരുമെന്നറിയുന്ന
നിമിഷത്തിൽ,
ഉള്ളിലെ മരുഭൂമിയിൽ
മഴ പെയ്‌തിറങ്ങാറുണ്ട്.
notes
മായാജാലക്കാരൻ
പ്രിയപ്പെട്ടതൊക്കെയും
വരികളിലേക്ക്
മായാജാലക്കാരനാണ് ഞാൻ.