പ്രകാശം പെയ്തിറങ്ങുന്ന
ഇരുട്ടിന്റെ ഇടവഴികളിൽ
നിമിഷാർദ്ധത്തേക്ക് ഞാൻ
ബുദ്ധനായിത്തീരാറുണ്ട്.
വൈകുന്നേരങ്ങളിൽ
രാത്രികളിൽ
ചിന്തകളിൽ
നിങ്ങളെന്നിൽ
ഇടവിടാതെ
പെയ്ത്കൊണ്ടിരിക്കുന്നു.
നിന്റെ ചുണ്ടുകൾ
നുകരുമ്പോളെല്ലാം
നക്ഷത്രങ്ങൾ
പെയ്തിറങ്ങാറുണ്ട്.
പോയകാല വസന്തങ്ങളെയും
വരുവാനുള്ള ശിശിരങ്ങളെയും
ഞാനോർക്കാറില്ല.
ഈ നിമിഷത്തിന്റെ
ആഴപ്പരപ്പുകളിൽ സ്വയമറിയാൻ
ശ്രമിക്കുന്നതിലുപരി
വേറെന്താണീ ജീവിതം.
എഴുതിയതേറയും നിന്നെക്കുറിച്ചായിരുന്നു
വേദനിച്ചതേറയും നിന്നെക്കുറിച്ച്
തന്നെയായിരുന്നു.
അവസാനിക്കാത്ത പൂമഴകളുടെ
ആനന്ദംപോലെ, ഏറ്റവും
മനോഹാരിതയുള്ളൊരു
ഓണാംശംസകൾ നേരുന്നു
ഞാൻ നിങ്ങൾക്ക്. ✨
നിറയെ നന്മകളുണ്ടാകട്ടെ ഏവർക്കും. 🦋
സൗഹൃദങ്ങളുടെ മരത്തണലുകളാണ്
കോളേജ് ഓർമ്മകളുടെ വഴിനിറയെ.
കാലമിത്ര കൊഴിഞ്ഞിട്ടും, ഋതുഭേദങ്ങളാ
വഴികളിൽ നാളിതുവരെ കടന്ന് വന്നിട്ടില്ല,
അന്നുമിന്നും സദാ ഹരിതസ്വച്ഛം.
നിങ്ങളെപ്പോലുള്ള മനുഷ്യരും, കടലും കാടുകളുമൊക്കെ ഏതോ മായാസൃഷ്ട്ടിയായിരിക്കണം.
അല്ലെങ്കിൽ പിന്നെയെങ്ങനെയാണ് ഇത്ര മനോഹരമായി നിങ്ങൾക്ക് നിലനിൽക്കാൻ സാധിക്കുന്നത്.
സന്തോഷം പുഞ്ചിരിക്കുന്നിടം തേടി ഞാനൊത്തിരി അലഞ്ഞു. നീണ്ട വീഥികളും ഇരുണ്ട വനങ്ങളും തിരവറ്റിയ കടലുകളും താണ്ടിയ ശേഷം നിരാശനായി വീട്ടിൽ തിരിച്ചെത്തി ഒടുവിൽ ഞാൻ.
അവിടെ അമ്മ ആഹാരം വിളമ്പിവെച്ച് കാത്തിരിപ്പുണ്ടാരുന്നു. നിറഞ്ഞ് കഴിക്കുന്നതിന് ഇടയിൽ ചപ്പാത്തിയും കറിയും നല്ലതാണെന്ന് പറയുമ്പോൾ അമ്മ പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
യാത്ര സഫലമായിരിക്കുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു.
ചിലപ്പോളൊക്കെ വീടിന്റെ സുന്ദരസുരഭില സുഖങ്ങളിൽ നിന്നും നമുക്കിടക്ക് യാത്ര പറയേണ്ടി വരും,
വേഗന്ന് തിരികെ വരാമെന്ന് പറഞ്ഞിറങ്ങിയ നീണ്ട യാത്രകൾ.