സന്തോഷം പുഞ്ചിരിക്കുന്നിടം തേടി ഞാനൊത്തിരി അലഞ്ഞു. നീണ്ട വീഥികളും ഇരുണ്ട വനങ്ങളും തിരവറ്റിയ കടലുകളും താണ്ടിയ ശേഷം നിരാശനായി വീട്ടിൽ തിരിച്ചെത്തി ഒടുവിൽ ഞാൻ.

അവിടെ അമ്മ ആഹാരം വിളമ്പിവെച്ച് കാത്തിരിപ്പുണ്ടാരുന്നു. നിറഞ്ഞ് കഴിക്കുന്നതിന് ഇടയിൽ ചപ്പാത്തിയും കറിയും നല്ലതാണെന്ന് പറയുമ്പോൾ അമ്മ പുഞ്ചിരിക്കുന്നുണ്ടായിരുന്നു.

യാത്ര സഫലമായിരിക്കുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു.