ഒരു നിമിഷാർദ്രം കൊണ്ട്
സ്യമ്തിപഥത്തിൽ നീയുണർന്നു.
നമ്മുക്കൊരു ആൾരൂപം
നിൻ്റെയുള്ളിലുണ്ടെന്നുള്ള സത്യം
ശിശിരകാലം പോലെയെന്നിൽ
തണ്ണുപ്പ് നിറക്കുന്നു.

മടങ്ങിവരവെന്നുള്ള പദം നിന്നോളം മനോഹരമാകുന്നത് നീ മടങ്ങി വരുന്നുവെന്ന് ഓർക്കുമ്പോളാണ്.

എന്നെക്കുറിച്ച് ഏറ്റവുമടുത്തൊരു സുഹൃത്തിന്റെ നിരീക്ഷണം ഇങ്ങനെയാണ്.
കുറച്ച് പുസ്തകങ്ങളൊക്കെ വായിക്കും, അതിന്റേതായ കുറച്ച് കുഴപ്പങ്ങളുണ്ട്.

എന്റെ കവിതകളിൽ ഉപ്പുണ്ട്.
എനിക്ക് വേണ്ടി അധ്വാനിച്ച
എല്ലാ മനുഷ്യരുടെയും
കണ്ണീരിന്റെയും വിയർപ്പിന്റെയും
സ്നേഹത്തിന്റെ ഉപ്പുരസം.

പ്രകാശം പെയ്തിറങ്ങുന്ന ഇരുട്ടിന്റെ ഇടവഴികളിൽ നിമിഷാർദത്തേക്ക് ഞാൻ ബുദ്ധനായിത്തീരാറുണ്ട്.

വൈകുന്നേരങ്ങളിൽ
രാത്രികളിൽ
ചിന്തകളിൽ
നിങ്ങളെന്നിൽ
ഇടവിടാതെ
പെയ്ത്കൊണ്ടിരിക്കുന്നു.

നിന്റെ ചുണ്ടുകൾ
നുകരുമ്പോളെല്ലാം
നക്ഷത്രങ്ങൾ
പെയ്തിറങ്ങാറുണ്ട്.

പോയകാല വസന്തങ്ങളെയും
വരുവാനുള്ള ശിശിരങ്ങളെയും
ഞാനോർക്കാറില്ല.
ഈ നിമിഷത്തിന്റെ
ആഴപ്പരപ്പുകളിൽ സ്വയമറിയാൻ
ശ്രമിക്കുന്നതിലുപരി
വേറെന്താണീ ജീവിതം.

എഴുതിയതേറയും നിന്നെക്കുറിച്ചായിരുന്നു
വേദനിച്ചതേറയും നിന്നെക്കുറിച്ച്
തന്നെയാരുന്നു.

അവസാനിക്കാത്ത പൂമഴകളുടെ
ആനന്ദംപോലെ, ഏറ്റവും
മനോഹാരിതയുള്ളൊരു
ഓണാംശംസകൾ നേരുന്നു
ഞാൻ നിങ്ങൾക്ക്. ✨

നിറയെ നന്മകളുണ്ടാകട്ടെ ഏവർക്കും. 🦋