വിട പറഞ്ഞവർ നാം
വിദൂരതയിലേക്ക്
നടന്നകന്നവർ നാം.
വിധിക്ക് വിധേയപ്പെടാൻ
വിധിക്കപ്പെട്ടവർ നാം,
വീണ്ടും കാണാതെ
മൃതിയിൽ വിസ്മൃതി
പൂകട്ടെ നാം.
വിട പറഞ്ഞവർ നാം
വിദൂരതയിലേക്ക്
നടന്നകന്നവർ നാം.
വിധിക്ക് വിധേയപ്പെടാൻ
വിധിക്കപ്പെട്ടവർ നാം,
വീണ്ടും കാണാതെ
മൃതിയിൽ വിസ്മൃതി
പൂകട്ടെ നാം.
നിങ്ങൾ മതങ്ങളിലേക്ക്
ചുരുങ്ങി മരിക്കുമ്പോൾ,
ഞങ്ങൾ മനുഷ്യരിലേക്ക്
പടർന്ന് അമരന്മാരാകും.
ഏതോ തെരുവിലാണ് ഞാൻ. പൊടിപിടിച്ച ഓർമകളുടെ ബലത്തിൽ ഇന്നും വഴി തെറ്റാതെ നടക്കുന്നുവെന്ന് മാത്രം. മങ്ങിയ കാഴ്ചകളുടെ അപ്പുറത്താണ് പ്രകാശമെന്ന് സ്വയം പ്രതീക്ഷയോടെ മുന്നോട്ട് നടക്കുമ്പോളും ചുറ്റുമുള്ള എല്ലാം ഞാൻ ഇഷ്ട്ടപ്പെടുന്നു.
പാരിസിലെ രാത്രി നക്ഷത്രങ്ങൾ
അവസാനിക്കാത്ത കാലത്തോളം
നമ്മുടെ പ്രണയമുദ്രകൾ
മായാതിരിക്കട്ടെ.
തനിച്ചായ വൈകുന്നേരങ്ങളിൽ
നിങ്ങൾ വരുമെന്നറിയുന്ന
നിമിഷത്തിൽ,
ഉള്ളിലെ മരുഭൂമിയിൽ
മഴ പെയ്‌തിറങ്ങാറുണ്ട്.
പ്രിയപ്പെട്ടതൊക്കെയും വരികളിലേക്ക് ആവാഹിക്കുന്ന മായാജാലക്കാരനാണ് ഞാൻ.
ഇനി നാം കാണുമ്പോൾ
ചുംബനം കൊണ്ട്
ചുണ്ടുകൾ കോർക്കാം നമുക്ക്.
നിങ്ങളുടെ പ്രണയത്തിൻ്റെ ഏറ്റവും മനോഹരമായ നിമിഷമേതാണ് ?!
നിൻ്റെ ചിരി ആദ്യമായി കണ്ട നിമിഷം.
അയാൾ മകളോട് ഉത്തരം പറഞ്ഞു.
വിജയിച്ചവരുടെ ഈ ലോകത്ത്,
തോറ്റുപോയ മനുഷ്യർക്കൊപ്പമാണ്
നാം എല്ലാകാലവും നിലനിൽക്കേണ്ടത്.
അത് ക്രിക്കറ്റ് കളിയിലായാലും
ജീവിതത്തിലായാലും.
ഇരുട്ടിന്റെ കയങ്ങളിലും
ആഴിത്തിരമാലയുടെ ഉലച്ചിലിലും
പതറാതെ നീ യാത്ര തുടരുക.
മറുകരയിൽ നിന്നെയും കാത്ത്
ഒരു പ്രകാശഗോപുരം കണക്കെ
ഞാൻ കാത്തിരിപ്പുണ്ട്.